മണിപ്പൂരില്‍ ആദ്യ അന്താരാഷ്ട്ര വിമാനമിറങ്ങി

വെള്ളി, 22 നവം‌ബര്‍ 2013 (10:02 IST)
PRO
മണിപ്പൂര്‍ തുലിഹാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ മ്യാന്‍മറില്‍ നിന്നും 100 യാത്രക്കാരെയും വഹിച്ചു കൊണ്ട് ആദ്യത്തെ അന്താരാഷ്ട്ര വിമാനം ലാന്‍ഡ് ചെയ്തു.

ഒക്ടോബര്‍ 30ന് അന്താരാഷ്ട്ര വിമാനത്താവളമായി തുലിഹാന്‍ വിമാനത്താവളത്തെ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ഒരു അന്താരാഷ്ട്ര എയര്‍ലൈന്‍ വിമാനം ഇവിടെ ലാന്‍ഡ് ചെയ്യുന്നത്. ഗോള്‍ഡന്‍ മ്യാന്മര്‍ എയര്‍ലൈന്‍ വിമാനമാണ് എത്തിയത്.

മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രം ഇബോബി ഉള്‍പ്പെട്ട സംഘം യാത്രക്കാരെ സ്വീകരിച്ചു. സൗത്ത് ഈസ്റ്റ് ഏഷ്യന്‍രാജ്യങ്ങളെ മുന്നില്‍ കണ്ട് അന്താരാഷ്ട്ര വിമാനങ്ങള്‍ക്കായി മണിപ്പൂരില്‍ പ്രത്യേക ഹബ്ബ് നിര്‍മ്മിക്കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രം ഇബോബി അറിയിച്ചു. മറ്റ് പ്രൈവറ്റ് എയര്‍ലൈനുകളോടും സര്‍വീസ് നടത്താന്‍ ആവശ്യപ്പെട്ടതായി വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു.

വെബ്ദുനിയ വായിക്കുക