ഭെല്‍ 50,000 കോടി ലക്‍ഷ്യമിടുന്നു

പരമ്പരാഗത വ്യവസായങ്ങള്‍ക്ക് അപ്പുറം വിവിധ കമ്പനികളെ ഏറ്റെടുത്ത് വ്യവസായ രംഗം വിപുലപ്പെടുത്താന്‍ ഒരുങ്ങുകയാണ് ഭാരത് ഹെവി ഇലക്ട്രിക്കല്‍‌സ് (ഭെല്‍). അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50,000 കോടിയാണ് ലക്‍ഷ്യം.

സൌരോര്‍ജ്ജ രംഗത്തെ പ്രമുഖരായ രണ്ട് ജപ്പാന്‍ കമ്പനികളുമായി സാങ്കേതിക വിഭാഗത്തിലും അടിസ്ഥാന വിഭാഗത്തിലും പങ്കാളിത്തം കയ്യാളാനുള്ള ചര്‍ച്ചകള്‍ നടത്തി. ഇതിന്‍റെ ഭാഗമായി 3000 കോടി മുടക്കി പശ്ചിമബംഗാളില്‍ സംയോജിത സംവിധാനം ഒരുക്കാനാണ് നീക്കം.

പോളി ക്രിസ്റ്റലിംഗ് സിലിക്കണ്‍ ഇന്‍‌ഗോട്ട്സ്, സോളാര്‍ സ്സെല്ലുകള്‍, സോളാര്‍ വാഫറുകള്‍, സോളാര്‍ പാനല്‍ സിസ്റ്റംസ് തുടങ്ങിയവ നിര്‍മ്മിക്കാനുള്ള സൌകര്യം ഇവിടെ നല്‍കും. ഇതിനു പുറമേ ബാംഗ്ലൂരിലെ ഭാരത് ഇലക്ട്രോണിക്സുമായി പങ്കാളിത്തത്തിനായും ശ്രമം നടത്തുന്നുണ്ട്.

വെബ്ദുനിയ വായിക്കുക