ബുര്‍ജ് ഖലീഫയ്ക്ക് മികച്ച നിര്‍മ്മാണ പദ്ധതിക്കുള്ള അവാര്‍ഡ്
വ്യാഴം, 24 മാര്‍ച്ച് 2011 (19:49 IST)
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് ഏറ്റവും മികച്ച നിര്‍മ്മാണ പദ്ധതിക്കുള്ള ഗള്‍ഫ് കോ-ഓപ്പറേഷന് കൗണ്‍സിലിന്റെ അവാര്‍ഡ്. ഗള്‍ഫിലെ മുന്‍നിര ബിസിനസ് ഇന്റലിജന്‍സ് ദാതാക്കളായ മീഡ് ആണ് മികച്ച പദ്ധതികള്‍ക്കുള്ള അവാര്‍ഡ് നിര്‍ണയിച്ചത്.
എട്ടുവിഭാഗങ്ങളിലായാണ് മീഡ് ക്വാളിറ്റി അവാര്‍ഡ് നല്‍കുന്നത്. ഓയില്‍ ആന്‍ഡ് ഗ്യാസ് ഗ്യാസ് വിഭാഗത്തില്‍ ബഹറൈനിലെ ദി ഗ്യാസ് ഡീസള്ഫ്യൂറൈസേഷന് റിഫൈനറി അവാര്‍ഡ് സ്വന്തമാക്കി. പവര്‍ സെക്ടറില്‍ ഖത്തറിലെ മെസയിദ്- എ ഐപിപിയാണ് ഒന്നാമത്.
മികച്ച സാമൂഹ്യ പദ്ധതിക്കുള്ള അവാര്‍ഡ് കുവൈറ്റ് നാഷണല്‍ ലൈബ്രറി സ്വന്തമാക്കി. അഞ്ചു പദ്ധതികള്‍ക്ക് അവാര്‍ഡ് നേടിയ അബുദാബിയാണ് കൂടുതല്‍ പുരസ്ക്കാരങ്ങള്‍ നേടിയത്. വിവിധ വിഭാഗങ്ങളിലായി 32 പദ്ധതികളില്‍ നിന്നാണ് എട്ട് വിജയികളെ കണ്ടെത്തിയത്.