രാജ്യത്തെ മൂന്നാമത്തെ വലിയ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ നടപ്പ് സാമ്പത്തിക വര്‍ഷം 3,500 പേര്‍ക്ക് നിയമനം നല്‍കും. 2000 ക്ലര്‍ക്കുമാരും 1000 പ്രബോഷണറി ഓഫീസര്‍മാരും അടക്കമുള്ളവരെയാണ് പുതുതായി നിയമിക്കുകയെന്ന് ബാങ്ക് ചെയര്‍മാന്‍ എം ഡി മല്യ പറഞ്ഞു.
ഇതിന് പുറമെ ഈ വര്‍ഷം 200 വിദ്യാര്‍ത്ഥികളെ കാമ്പസ് റിക്രൂട്ട്‌മെന്‍റിലൂടെ തെരഞ്ഞെടുക്കാനും ബാങ്കിന് പദ്ധതിയുണ്ട്. ഇതിനായി പ്രമുഖ ഐഐഎമ്മുകളും ഐഐടികളും ബാങ്ക് സന്ദര്‍ശിക്കും. ഇതിന് പുറമേ 250 അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍മാര്‍ക്ക് നിയമനം നല്‍കും.
ഇടപാടുകള്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭഗമായി യുകെയിലെ ലീഗല്‍ ആന്‍റ് ജനറല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് ലൈഫ് ഇന്‍ഷുറന്‍സ് സംരംഭം തുടങ്ങാന്‍ ബാങ്ക് ഉദ്ദേശിക്കുന്നുണ്ട്. അടുത്ത നാലോ അഞ്ചോ മാസത്തിനുള്ളില്‍ ഇതിനുള്ള റെഗുലേറ്ററി അനുമറ്റി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബാങ്ക്