ബിഎസ്എന്‍എല്‍ അന്താരാഷ്ട്ര കോള്‍ നിരക്കുകള്‍ കുത്തനെ കുറച്ചു
ശനി, 19 ഒക്‌ടോബര്‍ 2013 (15:32 IST)
PRO
അന്താരാഷ്ട്ര കോള്‍ നിരക്കുകള്‍ കുത്തനെ കുറച്ചു ബിഎസ്എന്‍എലിന്റെ പ്രത്യേക താരിഫ് വൌച്ചറുകള്‍ . ഐഎസ്ഡി നിരക്കില്‍ ഇതോടെ 75 ശതമാനമാണ് കുറവ് വന്നിരിക്കുന്നത്.
പുതിയതായി പുറത്തിറക്കിയ പ്രത്യേക താരിഫ് വൗച്ചറുകള്‍(സ്‌പെഷ്യല്‍ താരിഫ് വൗച്ചര്‍-എസ്ടിവി) വഴിയാണ് അന്താരാഷ്ട്ര കോള്‍ നിരക്കുകള്‍ കുറച്ചിട്ടുള്ളത്.
പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 23 രൂപ മുതല്‍ 41 രൂപവരെയുള്ള താരിഫ് വൗച്ചറുകളാണ് ഉള്ളത്. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 20 മുതല്‍ 40 രൂപ വരെ അധിക തുക നല്‍കിയാല്‍ കോള്‍ നിരക്കിലെ ആനുകൂല്യം ലഭ്യമാകും.
41 രൂപയുടെ പ്രത്യേക താരിഫ് വൗച്ചര്‍ ഉപയോഗിക്കുന്ന പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് അമേരിക്ക, കാനഡ സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് മിനിട്ടിന് 1.49 രൂപ എന്ന നിരക്കില്‍ ഫോണ്‍ വിളിക്കാം.
ചൈനയിലേക്ക് മിനിട്ടിന് 10 രൂപയായിരുന്നു കോള്‍ നിരക്ക്. എന്നാല്‍ പുതിയ താരിഫ് വൗച്ചറില്‍ ഇത് വെറും 1.49 രൂപ മാത്രമാണ്. നാല്‍പത് രൂപ പ്രതിമാസം അധികം ചെലവഴിക്കാന്‍ തയ്യാറായാല്‍ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
അന്താരാഷ്ട്ര എസ്എംഎസ് നിരക്കും ബി എസ് എന്‍ കുറച്ചിട്ടുണ്ട്. അഞ്ച് രൂപയില്‍ നിന്ന് മൂന്ന് രൂപയിലേക്കാണ് എസ്എംഎസ് നിരക്ക് കുറച്ചിട്ടുള്ളത്.
38 രൂപയുടെ താരിഫ് വൗച്ചര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഫ്രാന്‍സ്, ജര്‍മനി, യുകെ എന്നിവിടങ്ങളിലേക്ക് മിനിട്ടില്‍ 4.49 രൂപ നിരക്കില്‍ സംസാരിക്കാം. മിനിട്ടിന് 6 രൂപയാണ് സാധാരണ നിരക്ക്. 35 രൂപ പ്രതിമാസം അധികം നല്‍കിയാല്‍ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭ്യമാകും.
ബംഗ്ലാദേശ്, മലേഷ്യ, ഹോങ്കോങ്, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള കോള്‍ റേറ്റ് 10 രൂപയില്‍ നിന്ന് 2.99 രൂപയായി കുറക്കാം. 27 രൂപയുടെ പ്രത്യേക താരിഫ് വൗച്ചര്‍ ഉപോഗിച്ചാല്‍ മതി. ഓസ്‌ട്രേലിയയിലേക്ക് വിളിക്കാന്‍ ഇനി 6.49 രൂപമതി. 23 രൂപയുടെ താരിഫ് പ്ലാന്‍ ആണ് ഉപയോഗിക്കേണ്ടത്.