പുതുവര്‍ഷത്തില്‍ കേരളത്തില്‍ നിന്ന് മുംബൈയിലേക്ക് ഒരു ‘സ്പെഷ്യല്‍’ യാത്ര!

ഞായര്‍, 27 ഡിസം‌ബര്‍ 2015 (10:37 IST)
ക്രിസ്മസ് - പുതുവര്‍ഷ അവധിക്കാല തിരക്കിനു പരിഹാരമെന്നോണം റയില്‍‌വെ ന്യൂഇയര്‍ പ്രമാണിച്ച് കൊച്ചുവേളിയില്‍ നിന്ന് മുംബൈയിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ സര്‍‌വീസ് നടത്താന്‍ തീരുമാനിച്ചു. ഡിസംബര്‍ 30 കൊച്ചുവേളിയില്‍ നിന്ന് മുംബൈയിലേക്കും 31 ന് മുംബൈയില്‍ നിന്ന് കൊച്ചുവേളിയിലേക്കുമാണ് ഈ സ്പെഷ്യല്‍ ട്രെയിന്‍.
 
കൊച്ചുവേളിയില്‍ നിന്ന് 30 ന് വെളുപ്പിനു 4.30 നു പുറപ്പെടുന്ന ട്രെയിന്‍ (നം.06159) അടുത്ത ദിവസം ഉച്ചയ്ക്ക് 12.30 ന് ലോകമാന്യതിലക് സ്റ്റേഷനിലെത്തും. മുംബൈയില് നിന്ന് അന്നു തന്നെ ഉച്ചയ്ക്ക് ശേഷം 2.30 നു തിരിക്കുന്ന സ്പെഷ്യല്‍ (നം.6160) അടുത്ത ദിവസം രാത്രി 8.45 ന് കൊച്ചുവേളിയിലെത്തും.
 
കൊല്ലം, കായംകുളം, ചെങ്ങന്നൂര്, തിരുവല്ല, കോട്ടയം, എറണാകുളം ടൌണ്, ആലുവ, തൃശൂര്, ഷൊര്‍ണൂര്, തിരൂര്, കോഴിക്കോട്, തലശേരി, കണ്ണൂര്, കാസര്‍കോട് എന്നീ സ്റ്റേഷനുകളില്‍ ഈ സ്പെഷ്യല്‍ ട്രെയിനിനു സ്റ്റോപ്പുണ്ടാവും.

വെബ്ദുനിയ വായിക്കുക