പരിയാരം മെഡിക്കല്‍ കോളേജിന് ജപ്തി ഭീഷണി

ഞായര്‍, 28 ഏപ്രില്‍ 2013 (12:15 IST)
PRO
പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് ഹഡ്കോയില്‍ നിന്ന് എടുത്ത വായ്പ കുടിശിക അടക്കം തിരിച്ചടയ്ക്കാനാണ് ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിന്റെ ഉത്തരവ്. തുക തിരിച്ചടച്ചില്ലെങ്കില്‍ പരിയാരം മെഡിക്കല്‍കോളേജ് ജപ്തി ചെയ്യാമെന്നാണ് ട്രൈബ്യൂണല്‍വിധി.

46.5 കോടി രൂപയാണ് പരിയാരത്തെ ആദ്യ ഭരണസമിതി വായ്പയായി എടുത്തത്. തുക കൃത്യമായി തിരിച്ചടച്ചതുമില്ല. അതാണിപ്പോള്‍ കുടിശികയും പലിശയും അടക്കം 658 കോടി രൂപയായി ഉയര്‍ന്നിരിക്കുന്നത്.

വായ്പ അടയ്ക്കാതെ വന്നതിനെ തുടര്‍ന്ന് ഹഡ്കോ കേന്ദ്ര ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. കേസില്‍ഹഡ്കോയ്ക്ക് അനുകൂലമായ വിധിയും ലഭിച്ചു.

വെബ്ദുനിയ വായിക്കുക