പരസ്യമായി കഞ്ചാവ് വില്‍ക്കാനും വാങ്ങാനും ഒരിടമുണ്ട്!

വെള്ളി, 3 ജനുവരി 2014 (14:44 IST)
PRO
പരസ്യമായി കഞ്ചാവ് (മാരിജുവാന)വില്‍ക്കാന്‍ അനുവാദം. ഇവിടെങ്ങുമല്ല കൊളറാഡോയിലാണ് സംഭവം.

21 വയസ്സുള്ള ഒരാള്‍ കൊളറാഡോയില്‍ കഞ്ചാവ് വില്‍ക്കുന്നതും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്നതും നിയമവിധേയമാണ്.

ലോകത്താദ്യമായാണ് പരസ്യമായി കഞ്ചാവ് വില്‍ക്കാനുള്ള ലൈസന്‍സ് ഇവിടെ ലഭിച്ചത്.

മദ്യഷോപ്പിനെ നാണിപ്പിക്കുന്ന ക്യൂ- അടുത്ത പേജ്






PRO
ഡെന്‍വര്‍ മേഖലയിലാണ് ആദ്യ കട തുടങ്ങിയത്. ആദ്യ ദിവസത്തില്‍ തന്നെ കടയില്‍ വലിയ തിരക്കായിരുന്നു.

8 ഗ്രാം കഞ്ചാവ് മാത്രമാകും ഒരാള്‍ക്ക് വില്‍ക്കാനാകുക. അതില്‍ കൂടുതല്‍ വില്‍ക്കാന്‍ അനുവാദമില്ല.


പുറത്തുനിന്നും എത്തുന്നവര്‍ക്ക് കൊണ്ടുപോകം?- അടുത്തപേജ്


PRO
തദ്ദേശീയരല്ലാത്തവര്‍ക്ക് നിയം വ്യത്യസ്തമാണ്. ഒരു ഔണ്‍സിന്റെ പകുതി മാത്രമേ അവര്‍ക്ക് ഒരു സമയം വാങ്ങാനാകൂ.

എന്നാല്‍ ഇവിടെ നിന്നും ഇത് വാങ്ങി ഒരു ഓര്‍മ്മക്കായി വീട്ടിലേക്ക് കൊണ്ടുപോകാമെന്നു കരുതിയാല്‍ കുടുങ്ങും അത് നിയമവിരുദ്ധമാണ്.


വില്‍ക്കം പക്ഷേ ഉപയോഗിക്കാനാവില്ല- അടുത്ത പേജ്



PRO
2012ലെ ഇവിടുത്തെ അമെന്‍ഡെമെന്റ് പ്രകാരം വില്‍ക്കുന്നത് മാത്രമേ നിയമവിധേയമാക്കിയിട്ടുള്ളൂ. പൊതുസ്ഥലത്ത് ഉപയോഗിച്ചാല്‍ കുടുങ്ങിയത് തന്നെ.

വില്‍പ്പനസ്ഥലത്തും ഡ്രൈവിംഗിനിടയിലും പൊതുസ്ഥലത്തുമുള്ള കഞ്ചാവുപയോഗം നിയമം‌മൂലം നിരോധിച്ചിരിക്കുകയാണ്.

വരുമാനം ലക്ഷ്യമിട്ട് അപകടം വില്‍ക്കുന്നു- അടുത്തപേജ്

PRO
സര്‍ക്കാരിന് വന്‍ വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ഈ ഷോപ്പ് ആരംഭിച്ചിരിക്കുന്നത്.
പ്രതിവര്‍ഷം 578 മില്യണ്‍ ഡോളറിന്റെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.

45 ഡോളറാണ് ചെറിയ അളവ് കഞ്ചാവ് ബാഗിന്റെ വില.

വെബ്ദുനിയ വായിക്കുക