നോക്കിയ കമ്പനി വില്‍ക്കുന്നു

വെള്ളി, 21 ജൂണ്‍ 2013 (19:26 IST)
PRO
PRO
സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് നോക്കിയ കമ്പനി വില്‍ക്കുന്നു. കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലെത്തിക്കാന്‍ കഴിയാതിരുന്നതും സാംസങ്ങും, ആപ്പിളുമടക്കമുള്ള സ്മാര്‍ട് ഫോണുകള്‍ വിപണി കീഴടക്കിയതും നോക്കിയ്ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയാതായി. ഇത് കമ്പനിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിച്ചു.

നോക്കിയയെ ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നിരിക്കുന്നത് ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കായ ഹുവായും ലെനോവൊയുമാണ്. അമേരിക്കന്‍ കമ്പനി മൈക്രോസോഫ്റ്റ് നോക്കിയയുടെ മൊബൈല്‍ ഫോണ്‍ ബിസിനസ് ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ അതു നടന്നില്ല.

ലോകത്തെ മികച്ച അഞ്ച് മൊബൈല്‍ നിര്‍മ്മാതാക്കളില്‍ ഇപ്പോഴും നോക്കിയയുണ്ട്. ഇതാണ് നോക്കിയെ ഏറ്റെടുക്കാന്‍ പ്രമുഖ കമ്പനികള്‍ രംഗത്തെത്തിരിക്കുന്നത്. ഇന്ത്യയടക്കമുള്ള വിപണികളില്‍ സജീവ പങ്കാളിത്തമുള്ള നോക്കിയയെ ഏറ്റെടുക്കുകയാണെങ്കില്‍ ഫോണ്‍ വില്‍പ്പനയില്‍ നേട്ടമുണ്ടാക്കാനാകുമെന്നാണ് ഹുവായിയുടെ പ്രതീക്ഷ.

വിപണിയില്‍ ഒരിക്കല്‍ ഒന്നാമത്തായിരുന്ന നോക്കിയയുടെ വിപണി മൂല്യം ഇപ്പോള്‍ മൂന്നില്‍ രണ്ടാണ്.

വെബ്ദുനിയ വായിക്കുക