നോക്കിയയിലെ തൊഴിലാളികള്‍ നിരാഹാരത്തിനൊരുങ്ങുന്നു

വെള്ളി, 28 മാര്‍ച്ച് 2014 (09:18 IST)
PRO
മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാണ കമ്പനിയായ നോക്കിയ ചെന്നൈ ശ്രീപെരുമ്പുത്തൂരിലെ തൊഴിലാളികള്‍ മാര്‍ച്ച് 31ന് നിരാഹാരസമരത്തിനൊരുങ്ങുന്നു.

മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാണ കമ്പനിയായ നോക്കിയ ചെന്നൈഫാക്ടറിയിലെ തൊഴിലാളികളുടെ എണ്ണം വന്‍തോതില്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങിയെതിനെത്തുടര്‍ന്നാണ് ഈ നടപടിയെന്ന് ‘എക്കണോമിക് ടൈംസ്‘ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈയിടെ കമ്പനിയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തിട്ടുണ്ട്. സമരപരിപാടികളുടെ ഭാഗമായി 31ന് നിരാഹാര സത്യാഗ്രഹത്തിന് നോക്കിയ ഇന്ത്യ തൊഴിലാളി യൂണിയന്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്.

ശ്രീ പെരുമ്പത്തൂരിലുള്ള ഫാക്ടറിയില്‍ ഏതാണ്ട് 8,000 ജീവനക്കാരാണ് നിലവിലുള്ളത്. മൂന്നു ഷിഫ്റ്റിലായി പ്രതിമാസം 1.3 കോടി ഫോണുകളായിരുന്നു ഇവിടെ നിന്ന് ഉത്പാദിപ്പിച്ചിരുന്നത്.

വെബ്ദുനിയ വായിക്കുക