ദംഗലിന് ചൈനയില്‍ ലഭിച്ച വമ്പന്‍ സ്വീകരണം ഇന്ത്യന്‍ സിനിമാലോകത്തിന്‍റെ തന്നെ കണ്ണുതുറപ്പിക്കുന്നതാണ്. 9000 തിയേറ്ററുകളിലാണ് മേയ് അഞ്ചിന് ചൈനയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ബാഹുബലി 1000 കോടി കടന്ന് വമ്പന്‍ വിജയം നേടി നില്‍ക്കുന്ന സമയത്താണ് ദംഗലിന്‍റെ ചൈന റിലീസ് നടന്നത്. പിന്നീടുണ്ടായത് അത്ഭുതം. ബാഹുബലിയുടെ പ്രകടനത്തെ പിന്നിലാക്കി കളക്ഷനില്‍ ദംഗല്‍ വന്‍ കുതിപ്പാണ് നടത്തിയത്.