ഡീസല്‍ വില 3 രൂപ വരെ വര്‍ദ്ധിപ്പിക്കാന്‍ നീക്കം

വ്യാഴം, 4 ജൂലൈ 2013 (11:19 IST)
PRO
PRO
ഡീസല്‍ വില 3 രൂപ വരെ വര്‍ദ്ധിപ്പിക്കാന്‍ നീക്കം. ഡീസലിന് വില വര്‍ദ്ധിപ്പിക്കണമെന്ന് എണ്ണക്കമ്പനികള്‍വ കേന്ദ്രത്തിനോട് അവിശ്യപ്പെട്ടിട്ടുണ്ട്. ഡീസലിന് ലീറ്ററിന് രണ്ടു മുതല്‍ മൂന്നു രൂപ വരെ വര്‍ദ്ധിപ്പിക്കണമെന്നാണ് എണ്ണക്കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രൂപയുടെ മൂല്യം ഇടിഞ്ഞതാണ് എണ്ണക്കമ്പനികളെ ഡീസലിന് വില ഉയര്‍ത്താന്‍ പ്രേരിപ്പിക്കുന്നത്. എണ്ണക്കമ്പനികളുടെ വിലകൂട്ടണമെന്ന ആവശ്യം കേന്ദ്ര മന്ത്രിസഭായോഗം ഈ മാസം പരിഗണിക്കും. എണ്ണ കമ്പനികളുടെ കണക്ക് അനുസരിച്ച് ലിറ്ററിന് ആറു രൂപ നഷ്ടത്തിലാണ് ഇപ്പോള്‍ കച്ചവടം നടത്തുന്നത്.

കഴിഞ്ഞ ദിവസം ഡീസല്‍ വില ലിറ്ററിന് 50 പൈസ വര്‍ദ്ധിപ്പിച്ചിരുന്നു. ഈ വര്‍ഷം ആറ് തവണയാണ് ഡീസല്‍ വില വര്‍ദ്ധിപ്പിച്ചത്. എണ്ണ കമ്പനികളുടെ നഷ്ടം നികത്താന്‍ കഴിയുന്ന സമയം വരെ മാസം 50 പൈസ വീതം ഡീസല്‍ വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.

വെബ്ദുനിയ വായിക്കുക