ജെറ്റ്‌ എയര്‍വേയ്സിന്‌ 58 കോടി രൂപയുടെ അറ്റാദായം

വെള്ളി, 21 മെയ് 2010 (09:23 IST)
PRO
PRO
രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്സിന് മുന്നേറ്റം. 2009-10 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ജെറ്റ്‌ എയര്‍വേയ്സിന്റെ അറ്റാദായം 58.6 കോടി രൂപയായി ഉയര്‍ന്നതായി കമ്പനി അധികൃതര്‍ അറിയിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ പത്ത് ശതമാനത്തിന്റെ മുന്നേറ്റമാണ് ഇത് കാണിക്കുന്നത്.

2008-09 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ജെറ്റ്‌ എയര്‍വേയ്സിന്റെ അറ്റാദായം 53 കോടി രൂപയായിരുന്നു. കമ്പനിയുടെ അറ്റവരുമാനവും ഉയര്‍ന്നിട്ടുണ്ട്. അറ്റവരുമാനം പതിനഞ്ച് ശതമാനം വര്‍ധിച്ച് 2,604.9 കോടി രൂ‍പയായിട്ടുണ്ട്. മുന്‍ വര്‍ഷം ഇക്കാലയളവില്‍ ഇത് 2,263.4 കോടി രൂപയായിരുന്നു.

അതേസമയം, ജെറ്റ് എയര്‍വേയ്സ് ഓഹരികളുടെ വില ഇടിഞ്ഞിട്ടുണ്ട്. ജെറ്റ് ഓഹരികള്‍ 2.97 ശതമാനം ഇടിഞ്ഞ് 495.20 രൂ‍പയിലെത്തിയിട്ടുണ്ട്. കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കി നടപ്പ് സാമ്പത്തിക വര്‍ഷം മികച്ച മുന്നേറ്റം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജെറ്റ് എയര്‍വെസ് അധികൃതര്‍ പറഞ്ഞു. അന്താരാഷ്ട്ര സര്‍വീസുകളും സീറ്റുകളും വര്‍ധിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക