രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച (ജിഡിപി) കുറഞ്ഞു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ജിഡിപി 6.1 ശതമാനമായിട്ടാണ് കുറഞ്ഞത്. മൂന്ന് വര്‍ഷക്കാലത്തെ ഏറ്റവും കുറഞ്ഞ നിലയാണിത്.
ഉയര്‍ന്ന പലിശ നിരക്കും നിര്‍മാണ ചെലവും ഉത്പ്പന്ന നിര്‍മാണമടക്കമുള്ള മേഖലകളെ ബാധിച്ചതിനെ തുടര്‍ന്നാണ് ജിഡിപിയില്‍ വന്‍ കുറവുണ്ടായത്. 2012 വര്‍ഷത്തിന്റെ ആദ്യ പാദത്തിലും ഏഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച വീണ്ടും കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയെയും ഇത് കാര്യമായി ബാധിച്ചേക്കുമെന്ന് കരുതുന്നു.
ഉയര്‍ന്ന പണപ്പെരുപ്പം നേരിടാന്‍ ആര്‍ബിഐ പലിശ നിരക്കുകള്‍ നിരവധി തവണ വര്‍ധിപ്പിച്ചിരുന്നു. 2007/2008 വരെയുള്ള മൂന്ന് വര്‍ഷങ്ങളിലെ ശരാശരി സാമ്പത്തിക വളര്‍ച്ച 9.5 ശതമാനമായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ ഇത് 8.4 ശതമാമായി കുറഞ്ഞു. മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പു സാമ്പത്തിക വര്‍ഷത്തിലിത് ഏഴ് ശതമാനമായി കുറയുമെന്നാണ് കരുതുന്നത്.