ആഭ്യന്തര വിപണിയിലേക്കുള്ള കാപ്പിയുടെ വിലയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായി. കാപ്പിയുടെ ലഭ്യത കുറഞ്ഞതിനൊപ്പം ആഭ്യന്തരവിപണിയില്‍ ആവശ്യം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കാപ്പിയുടെ വില ഉയരുന്നത്.
ഈയാഴ്ച ഇന്ത്യന്‍ കോഫി ട്രേഡ് അസോസിയേഷന്‍ നടത്തിയ ലേലത്തിലാണ് കാപ്പിയുടെ വില ഉയര്‍ന്നത്. ആഭ്യന്തര വിപണിയില്‍ കാപ്പിയുടെ ആവശ്യം ക്രമാധീതമായി ഉയരുന്നതാണ് ആഞുപാതികമായ വില വര്‍ധനയ്ക്കും കാരണാമാകുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
അറബിക്ക ഇനത്തില്‍ പെട്ട കാപ്പിയ്ക്ക് 50 കിലോ ബാഗിന് 100 രൂപ മുതല്‍ 150 രുപ വരെ വില ഉയര്‍ന്നപ്പോള്‍, റോബസ്റ്റ ഇനത്തില്‍ പെട്ട കാപ്പി 50 രൂപയുടെ വര്‍ധന ഉണ്ടാവുകയും ചെയ്തു.
നിലവിലെ വിളവെ ടുപ്പ് കാലത്തിന്റെ അവസാനമാണിത്. ഇപ്പോള്‍ വിപണിയിലേക്കുള്ള അറബിക്ക, റോബസ്റ്റ കാപ്പികളു ടെ ലഭ്യന്ത കുറഞ്ഞതാണ് വില വര്‍ധന വിന് കാരണമായതെന്ന് കരുതുന്നു.
ആഭ്യന്തര വിപണിയില്‍ അറബിക്ക കാപ്പിയുടെ വരവ് ഡിസംബറിലാണ് ഇത് ഫെബ്രുവരി വരെ നീണ്ടുേ പാകും. ജനുവരിയില്‍ എത്തിച്ചേരല്‍ ആരംഭിക്കുന്ന റോബസ്റ്റ കാപ്പി ഏപ്രില്‍ വരെയും ലഭ്യമാകും ഈ രണ്ടവസരവും. നിലവില്‍ ഇത്തരം ഒരു അവസരമല്ലതാനും. ഇതാണ് വില വര്‍ദ്ധിക്കാന്‍ പ്രധാന കാരണം.
എന്നാല്‍ ബ്രസീലില്‍നിന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കാപ്പി എത്തിച്ചേരുന്നതോടെ ആഭ്യന്തരവിപണിയിലെ വില ഇടിയുമെന്നാണ് കരുതുന്നതെന്ന് ചില വ്യാപാരികള്‍ പറയുന്നു.