കറന്റ് അക്കൗണ്ട് കമ്മി കുറയും: ധനമന്ത്രാലയം

തിങ്കള്‍, 12 ഓഗസ്റ്റ് 2013 (09:21 IST)
PRO
PRO
ഈ സാമ്പത്തിക വര്‍ഷത്തില്‍ കറന്റ് അക്കൗണ്ട് കമ്മി ജിഡിപി (ആഭ്യന്തര ഉത്‌പാദനം) 4.1 ശതമാനമായി കുറയുമെന്ന് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നു. വിദേശ കറന്‍സി എത്തുന്നതിന്റെ വര്‍ദ്ധനയും സ്വര്‍ണ ഇറക്കുമതിയിലെ ഇടിവും കറന്റ് അക്കൗണ്ട് കമ്മി കുറയുമെന്ന് പ്രതീക്ഷിക്കാന്‍ ധനമന്ത്രാലയത്തെ പ്രേരിപ്പിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കറന്റ് അക്കൗണ്ട് കമ്മി 4.8 ശതമാനമായിരുന്നു. അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം തകര്‍ന്നത്തോടെ പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തില്‍ വന്‍വര്‍ദ്ധനയാണുള്ളത്.

മുന്‍വര്‍ഷത്തേക്കാള്‍ പ്രവാസി നിക്ഷേപത്തില്‍ പത്തു ശതമാനം വര്‍ദ്ധനയാണ് ഇത്തവണ ധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്. അതേസമയം റിസര്‍വ് ബാങ്ക് രൂപയുടെ പിന്തുണയ്ക്കായി പ്രഖ്യാപിച്ച നടപടികള്‍ സാമ്പത്തിക വളര്‍ച്ചയെ നാലു ശതമാനത്തിലേക്ക് താഴ്‌ഥിയേക്കുമെന്ന ആശങ്കയിലാണ് ധനമന്ത്രാലയം.

വെബ്ദുനിയ വായിക്കുക