ഓഹരി നിക്ഷേപകര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ആവശ്യം: ചിദംബരം

ഞായര്‍, 19 ഓഗസ്റ്റ് 2012 (11:28 IST)
PRO
PRO
മ്യുച്വല്‍ ഫണ്ട് രംഗത്ത് സെബി പ്രഖ്യാപിച്ച നടപടികള്‍ സ്വാഗതാര്‍ഹമാണെങ്കിലും നിക്ഷേപകര്‍ക്കായി കൂടുതല്‍ ആനുകൂല്യങ്ങള്‍ ആവശ്യമാണെന്ന് കേന്ദ്ര ധനമന്ത്രി ചിദംബരം.

നിക്ഷേപകരെ സ്വര്‍ണത്തില്‍ നിന്നും ഓഹരി വിപണിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയണമെന്നും ഇതിനായി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) വിപുലമായ പരിഷ്കരണ നടപടികള്‍ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു

രാജീവ്ഗാന്ധി ഇക്വിറ്റി സേവിംഗ്സ് സ്കീം അനുസരിച്ച് മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് നികുതി ഇളവും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക