ഐ പി എല്ലില്‍ കോളയുദ്ധം

വെള്ളി, 13 ഫെബ്രുവരി 2009 (10:55 IST)
രണ്ടാം ഐ പി എല്‍ മാമാങ്കത്തില്‍ പ്രമുഖ കോള നിര്‍മ്മാതാക്കളായ പെപ്സിയും കൊക്കകോളയും ഏറ്റുമുട്ടുമെന്ന് ഉറപ്പായി. കഴിഞ്ഞ തവണ ഔദ്യോഗിക ബിവറേജസ് പങ്കാളിയാവാന്‍ സാധിക്കാതിരുന്ന പെപ്സി ഇത്തവണ മൂന്ന് ടീമുകളുടെ പ്രായോജകരായാണ് രംഗത്ത് എത്തുന്നത്.

ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന ഐ‌പി‌എല്‍ മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്, കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യന്‍സ് എന്നീ സൂപ്പര്‍ ടീമുകളെയാണ് പെപ്സി സ്പോണ്‍സര്‍ ചെയ്യുന്നത്.

ടീമുകളുമായുള്ള കരാര്‍ ഏതാണ്ട് അവസാന ഘട്ടത്തില്‍ എത്തിയെന്നാണ് സൂചന. ഒരുവര്‍ഷ കാലാവധിയായിരിക്കും കരാറിനുള്ളത്. കഴിഞ്ഞ സീസണില്‍ ഐ പി എല്ലുമായി കമ്പനി അമ്പത് കോടിയുടെ അഞ്ച് വര്‍ഷകരാര്‍ നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു എങ്കിലും കഴിഞ്ഞിരുന്നില്ല.

മറുവശത്ത് കൊക്കകോള ഡല്‍ഹി ഡെയര്‍ ഡെവിള്‍സുമായി ഈ വര്‍ഷത്തെ കരാറില്‍ എത്തിക്കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ പ്രീതിസിന്‍റയുടെ കിംഗ്സ് ഇലവന്‍ പഞ്ചാബുമായി കോക്കിന് കരാറുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക