ഐ-ഡി അൺലോക്ക് സംവിധാനവുമായി അൽകാടെൽ എക്‌സ് വൺ വിപണിയില്‍

ഞായര്‍, 19 ജൂണ്‍ 2016 (12:01 IST)
ആദ്യകാല മൊബൈൽ വിപണിയിലെ താരമായിരുന്ന അൽകാടെൽ മികച്ച ഫീച്ചറുകളുള്ള ഫോണുകളായി വിപണിയിലെത്തി. കണ്ണിന്റെ ബയോമെട്രിക് ഐഡന്റിറ്റി വഴി ഫോൺ അൺലോക്ക് ചെയ്യുന്ന ഐ-ഡി അൺലോക്ക് സംവിധാനവുമായാണ് അൽകാടെൽ എക്‌സ് വൺ സ്മാർട്‌ഫോൺ എത്തിയിരിക്കുന്നത്. 
 
ആൻഡ്രോയ്ഡ് ലോലിപോപ്പ് ഒഎസിൽ പ്രവർത്തിക്കുന്ന ഈ ഫോണില്‍ ഡ്യുവൽ സിം സപ്പോർട്ട്, ഒക്ടകോർ പ്രൊസെസ്സർ, 2 ജിബി റാം, 16 ജിബി ഇന്റേണൽ മെമ്മറി, 128 ജിബി മെമ്മറി കാർഡ് സപ്പോർട്ട്, 4ജി, 13 മെഗാപിക്‌സൽ റിയർ ക്യാമറ, 5 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ, 2150എം എ എച്ച് ബാറ്ററി എന്നിവയുമുണ്ട്.
 
ആമസോൺ ഇന്ത്യ, ഫ്ലിപ്കാർട്ട് എന്നിവ വഴി ലഭ്യമാകുന്ന ഈ ഫോണിന് കറുപ്പ്, വെളുപ്പ് എന്നീ നിറങ്ങളാണുള്ളത്.
15,999 രൂപയാണ് ഈ പുതിയ ഫോണിന്റെ വില.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക