ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നയായി 26 കാരിയായ ചീനയിലെ യാങ് ഹൂയിയെ തെരഞ്ഞെടുത്തു. പ്രസിദ്ധ വാണിജ്യ മാസികയായ ഫോബ്സാണ് യാങ് ഹൂയിയെ തെരഞ്ഞെടുത്തത്.
ചീനയിലെ പ്രസിദ്ധ ഭൂമി ഇടപാടുകാരനും വ്യവസായിയുമായ യോങ് കോക്കിന്റെ മകളാണ് യാങ് ഹൂയി. അടുത്തിടെയാണ് യാങ് ഹൂയിക്ക് യോങ് കോക്കിന്റെ ഓഹരി പിതൃസ്വത്തായി ലഭിച്ചത്. ഇതോടെയാണ് ഇവരുടെ ആസ്തി 1,800 കോടി ഡോളറായി (ഏകദേശം 62,400 കോടി രൂപ) ഉയര്‍ന്നതും.
എന്നാല്‍ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു യോങ് കോക്ക്. നിലവിലെ റാങ്കിംഗ് അനുസരിച്ച് അദ്ദേഹത്തിന്റെ സ്ഥാനം പത്താണ്.