എയര്‍ബാഗ് തകരാര്‍; 34 ലക്ഷം കാ‍റുകള്‍ തിരികെ വിളിച്ചു

വെള്ളി, 12 ഏപ്രില്‍ 2013 (10:05 IST)
PRO
എയര്‍ബാഗ് സംവിധാനത്തിന് തകരാറുള്ളതായി സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് ജാപ്പനീസ് കാര്‍ നിര്‍മ്മാണ കമ്പനികളായ ഹോണ്ട,​ ടൊയോട്ട,​ നിസാന്‍,​ മാസ്ഡ എന്നിവ 34 ലക്ഷം കാറുകള്‍ വിപണിയില്‍നിന്നും തിരിച്ചു വിളിച്ചതായി റിപ്പോര്‍ട്ട്.

കമ്പനി ചെലവില്‍ തകരാര്‍ പരിഹരിച്ചു കൊടുക്കുന്നതിനായാണിത്. ടൊയോട്ട 17.3 ലക്ഷം കാറുകളും ഹോണ്ട 11.3 ലക്ഷം കാറുകളും നിസാന്‍ 5 ലക്ഷം കാറുകളും മാസ്ഡ 45000 കാറുകളുമാണ് തിരിച്ചു വിളിക്കുന്നത്.

ജാപ്പനീസ് കാറുകളിലെ ഒരു ഘടകം എയര്‍ബാഗ് വികസിക്കുന്പോള്‍ പൊട്ടിച്ചിതറാന്‍ ഇടയാക്കുന്നതാണെന്ന് പരീക്ഷണങ്ങളില്‍ കണ്ടെതിനെ തുടര്‍ന്നാണ് തകരാര്‍ പരിഹരിച്ചു കൊടുക്കാന്‍ വാഹനങ്ങള്‍ തിരിച്ചു വിളിക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക