എഫ്‌ഡി‌ഐ 40 ബില്യന്‍ $ ആകും

തിങ്കള്‍, 25 ഓഗസ്റ്റ് 2008 (17:44 IST)
രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 40 ബില്യന്‍ ഡോളറായി ഉയരുമെന്ന് കണക്കാക്കുന്നു. നിലവിലെ സാഹചര്യം അനുസരിച്ച് ലോകത്തെ ഏറ്റവും വേഗത്തില്‍ സാമ്പത്തിക വളര്‍ച്ച നേടുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

വിദേശ മൂലധന നിക്ഷേപം ഗണ്യമായി വര്‍ദ്ധിക്കുകയാണിപ്പോള്‍. 2008 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള 6 മാസ കാലയളവില്‍ രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം 20 ബില്യന്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.

ഇതുപോലെ 2008-09 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ഒന്നാം പാദത്തിലെ നേരിട്ടുള്ള വിദേശ നിക്ഷേപമാവട്ടെ 10 ബില്യന്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.

വളര്‍ച്ചാ നിരക്ക് ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപം 40 ബില്യന്‍ ഡോളറായി ഉയരും എന്നാണ് കരുതുന്നത്.

എഫ്.ഐ.സി.സി.ഐ യുടെ ഒരു ചടങ്ങില്‍ പങ്കെടുക്കവേ വ്യാവസായിക നയ - പ്രോത്സാഹന വകുപ്പ് സെക്രട്ടറി അജയ് ശങ്കര്‍ അറിയിച്ചതാണിത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ നേറത്തെ കണക്കാക്കിയിരുന്ന ലക്‍ഷ്യം 35 ബില്യന്‍ ഡോളറാണ്. 2007-08 ല്‍ ഇത് 25 ബില്യന്‍ ഡോളറായിരുന്നു.

വെബ്ദുനിയ വായിക്കുക