എണ്ണവില 106 ഡോളറായി

വെള്ളി, 7 മാര്‍ച്ച് 2008 (11:22 IST)
ആഗോള ക്രൂഡോയില്‍ വിപണിയില്‍ എണ്ണ വില വീപ്പയ്ക്ക് 106 ഡോളറായി ഉയര്‍ന്നു. അമേരിക്കന്‍ വിപണിയില്‍ ക്രൂഡോയില്‍ വിതരണം കുറഞ്ഞതാണ് വില സര്‍വ്വകാല റിക്കോഡിലെത്താന്‍ കാരണം.

ഇതിനൊപ്പം യൂറോയുമായുള്ള വിനിമയ നിരക്കില്‍ ഡോളര്‍ വില ഇടിഞ്ഞതും മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നു.

എണ്ണ ഉല്‍പ്പാദനം സ്ഥിരപ്പെടുത്താന്‍ പെട്രോളിയം ഉല്‍പ്പാദക രാജ്യങ്ങളുടെ സംഘടനായ ഒപെക് തീരുമാനിച്ചത് എണ്ണ വിതരണത്തെ ഒരളവ് ബാധിച്ചതായാണ് പറയുന്നത്. ഒപെക് രാജ്യങ്ങളില്‍ മൂന്ന് ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളും ഉള്‍പ്പെടുന്നു.

വ്യാഴാഴ്ച എണ്ണ വില 105.97 ഡോളറായാണ് വര്‍ദ്ധിച്ചത്. ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറിനു സമീപത്തെ ഒരു സൈനിക നിയമന കേന്ദ്രത്തില്‍ ഉണ്ടായ ഒരു ചെറിയ സ്ഫോടനവും ഒരളവ് അമേരിക്കയിലെ എണ്ണ വില വര്‍ദ്ധിക്കാന്‍ കാരണമാക്കിയെന്ന് പറയുന്നു.

വെബ്ദുനിയ വായിക്കുക