എടിഎം ആക്രമണം: സുരക്ഷ നല്‍കേണ്ടവര്‍ നല്‍കാതിരിക്കുമ്പോള്‍ നമുക്കെടുക്കാന്‍ ചില മുന്‍കരുതലുകള്‍

വ്യാഴം, 21 നവം‌ബര്‍ 2013 (13:00 IST)
PRO
ബാംഗ്ലൂര്‍ നഗരഹൃദയത്തില്‍ ബാങ്ക്‌ മാനേജരായ യുവതിയെ എടിഎം കൗണ്ടറിനുള്ളില്‍ വടിവാളു കൊണ്ട് വെട്ടി പണവും ആഭരണങ്ങളും കവര്‍ന്ന സംഭവം മനുഷ്യമനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്.

അപകടം നടന്നതിനുശേഷം ഈ മുന്‍‌കരുതലെടുക്കാമായിരുന്നുവെന്ന് പറയുന്നതിനര്‍ഥമില്ലെങ്കിലും ഇനിയെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചില മുന്‍‌കരുതലെടുക്കുന്നത് നന്നായിരിക്കും

വളരെയധികം എടിഎം ആക്രമണം നടക്കുന്ന പല നഗരങ്ങളിലും പൊലീസ് സുരക്ഷക്കായി നല്‍കിയിരിക്കുന്ന ചില നിര്‍ദ്ദേശങ്ങളില്‍ പലതും നമുക്കും മാതൃകയാക്കാവുന്നതാണ്.

ചില മുന്‍കരുതലുകള്‍- അടുത്തപേജ്





PRO
എടി‌എമ്മില്‍ കുറ്റകൃത്യം നടത്തുന്ന ക്രിമിനലുകള്‍ അവരുടെ പരിസരപ്രദേശങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത്.

എടി‌എമ്മില്‍ നിന്ന് പണം എടുക്കാന്‍ പോകുന്നവര്‍ ചില മുന്‍കരുതലെടുക്കുന്നത് നല്ലതായിരിക്കും.

1. പണം പിന്‍‌വലിക്കാന്‍ പോകുന്ന എടി‌എമ്മും പരിസരപ്രദേശങ്ങളും നിരീക്ഷിക്കുക. ആളൊഴിഞ്ഞ കോണുകളിലുള്ളവ അസമയത്ത് ഒഴിവാക്കുന്നതാകും ഉത്തമം.

അടുത്ത പേജ്


PRO
2. സഹായിക്കാനെന്ന വ്യാജേനയെത്തുന്നവരെയും സൂക്ഷിക്കണം. എന്തെങ്കിലും സഹായം വേണമെങ്കില്‍ ഫോണ്‍ ബാങ്കിംഗിന്റെ നമ്പറില്‍ ബന്ധപ്പെടുക

അടുത്ത പേജ്


PRO
3. എടി‌എം കൌണ്ടറില്‍ വെച്ച് അധികനേരമെടുത്ത് പണം എണ്ണുന്നത് ഒഴിവാക്കുക.

അടുത്ത പേജ്


PRO
4. എന്തെങ്കിലും കടന്നുകയറ്റങ്ങള്‍ ഉണ്ടായാല്‍ നമ്മുടെ നേരെയുള്ള ശാരീരിക അതിക്രമം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ അക്രമി പണം ആവശ്യപ്പെടുമ്പോള്‍ നല്‍കുക. ജീവന് സുരക്ഷിതത്വം നല്‍കുക. ക്യാമറയുടെ സഹായത്തോടെ പിന്നീട് അക്രമിയെ പിടികൂടാനാവും.

അടുത്ത പേജ്


PRO
5. കഴിവതും സെക്യൂരിറ്റി ഓഫീസര്‍മരുടെ കണ്‍‌വെട്ടത്തുള്ള എടി‌എം തെരഞ്ഞെടുക്കുക.

അടുത്ത പേജ്


PRO
6 എടി‌എം പിന്‍ നമ്പര്‍ കാര്‍ഡിന്റെ പുറകില്‍ ഒരിക്കലും എഴുതുവയ്ക്കരുത് കൂടാതെ പിന്‍ നമ്പര്‍ നമ്മുടെ മനസ്സില്‍ മാത്രം സൂക്ഷിക്കുക, മറ്റാരുമായും പങ്കുവെയ്ക്കരുത്.

അടുത്ത പേജ്

PRO
7. എടി‌എമ്മിന് വെളിയില്‍ കാഴ്ചയെ മറയ്ക്കുന്ന രീതിയില്‍ വാഹനങ്ങള്‍ ഇട്ട് കാത്തിരിക്കുന്ന എടി‌എം തനിയെയുള്ളെങ്കില്‍ ഒഴിവാക്കണം.

വെബ്ദുനിയ വായിക്കുക