എംആര്‍എഫിന്‌ മികച്ച ലാഭം

വെള്ളി, 7 ഫെബ്രുവരി 2014 (09:29 IST)
PRO
പ്രമുഖ ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫിന്‌ ഒക്ടോബര്‍- ഡിസംബര്‍ പാദത്തില്‍ 179.89 കോടി രൂപ ലാഭം.

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 180.22 കോടി രൂപയായിരുന്നു ലാഭം. ഡിസംബര്‍ 31ന്‌ അവസാനിച്ച ആദ്യപാദത്തില്‍ വരുമാനം 3200.57 കോടിയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 3025.75 കോടിയായിരുന്നു.

സെപ്റ്റംബര്‍ 30ന്‌ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 12131.16 കോടിയും ലാഭം 802.21 കോടിയുമായിരുന്നു. ഒക്ടോബര്‍ മുതല്‍ അടുത്ത വര്‍ഷം സെപ്റ്റംബര്‍ വരെയാണ്‌ കമ്പനിയുടെ സാമ്പത്തിക വര്‍ഷം.

വെബ്ദുനിയ വായിക്കുക