അടുത്ത വര്‍ഷം മുതല്‍ കാപ്പി കുടിച്ച് തകര്‍ക്കാം!

ബുധന്‍, 30 മാര്‍ച്ച് 2011 (13:36 IST)
PRO
അടുത്ത സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ കോഫി കഫേ റീട്ടെയില്‍ ശൃംഖലയായ കഫേ കോഫി ഡേയുടെ കഫേകള്‍ കേരളത്തില്‍ വ്യാപകമാക്കാനൊരുങ്ങുന്നു. സംസ്ഥാനത്തെ ആദ്യത്തെ കഫേ തിരുവനന്തപുരത്ത്‌ കവടിയാറില്‍ രാജ്ഭവനു സമീപം പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്.

ഉടന്‍ തന്നെ തിരുവനന്തപുരത്ത്‌ മൂന്നും കൊച്ചിയില്‍ നാലും കോഴിക്കോട്‌ മൂന്നും ലക്കിടിയില്‍ ഒന്നും വീതം കഫേകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കോഫി ഡേ അധികൃതര്‍ അറിയിച്ചു. തൃശൂര്‍, കണ്ണൂര്‍, ആലപ്പുഴ എന്നിവിടങ്ങളിലും പുതിയ ഷോപ്പുകള്‍ തുറക്കും.

ഇതുവരെ ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരുന്നതെങ്കില്‍ വരും വര്‍ഷങ്ങളില്‍ കഫേ കോഫി ഡേ കേരളത്തിനായിരിക്കും പ്രാധാന്യം നല്‍കുക.

കേരളത്തില്‍ ‘കോഫി മേളകള്‍’ സംഘടിപ്പിക്കാനും കോഫി ഡേ പദ്ധതിയിടുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് വിവിധതരം കാപ്പികള്‍ പരിചയപ്പെടുത്തുകയും ആസ്വദിക്കാനുള്ള അവസരമൊരുക്കുകയുമാണ് കോഫി മേളകളിലൂടെ ലക്‍ഷ്യമിടുന്നത്.

വെബ്ദുനിയ വായിക്കുക