സൂചികകള്‍ നേട്ടത്തില്‍, സെന്‍സെക്‌സ് 27035ല്‍ ക്ലോസ് ചെയ്തു
ബുധന്‍, 7 ഒക്‌ടോബര്‍ 2015 (17:32 IST)
ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 102.97 പോയന്റ് ഉയര്‍ന്ന് 27035.85ലും നിഫ്റ്റി 24.50 പോയന്റ് നേട്ടത്തില്‍ 8177.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
1660 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1081 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഓയില്‍, മെറ്റല്‍, ഓട്ടോ വിഭാഗം ഓഹികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.
ഹിന്‍ഡാല്‍കോ, വേദാന്ത, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ തുടങ്ങിയവ നേട്ടത്തിലും വിപ്രോ, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.