ഓഹരി വിപണിയില്‍ നഷ്ടക്കച്ചവടം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 91 പോയന്റ് നഷ്ടത്തില്‍ 28279ലും നിഫ്റ്റി 24 പോയന്റ് താഴ്ന്ന് 8565ലുമെത്തി.
495 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 278 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഗെയില്‍, ലുപിന്‍, വിപ്രോ തുടങ്ങിയവ നഷ്ടത്തിലും സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, ടിസിഎസ്, ആക്‌സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കെയിന്‍ ഇന്ത്യ, ബിപിസിഎല്‍, എച്ച്‌സിഎല്‍ ടെക് തുടങ്ങിയവ നേട്ടത്തിലുമാണ്.