ഓഹരിവിപണി കുതിച്ചു തുടങ്ങി

വെള്ളി, 19 ഡിസം‌ബര്‍ 2014 (11:22 IST)
ദിവസങ്ങള്‍ നീണ്ടുനിന്ന ആശങ്കകള്‍ക്ക് വിരാമമിട്ട് ഓഹരിവിപണി  കുതിച്ചു തുടങ്ങി. ഓഹരി വിപണികളില്‍ വീണ്ടും ഉയര്‍ച്ചയുടെ ദിനങ്ങള് തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 300 പോയന്റ് ഉയര്‍ന്നു. നിഫ്റ്റി 8200ന് മുകളിലുമെത്തി.

അതേസമയം 1017 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 183 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഇന്‍ഫോസിസ്, വിപ്രോ, ഭേല്‍, ആക്‌സിസ് ബാങ്ക്, സെസ സ്‌റ്റെര്‍ലൈറ്റ് തുടങ്ങിയവയാണ് നേട്ടത്തില്‍. ഭാരതി എയര്‍ടെല്‍, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക