ഐടി പൊതുമേഖല ബാങ്ക് ഓഹരികളിൽ തകർച്ച, സെൻസെക്സിൽ 389 പോയൻ്റ് നഷ്ടം

വെള്ളി, 9 ഡിസം‌ബര്‍ 2022 (18:36 IST)
കഴിഞ്ഞ ദിവസങ്ങളിലെ നേട്ടം നിലനിർത്താനാകാതെ കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 18,500ന് താഴെയെത്തി. സെൻസെക്സ് 389.01 പോയൻ്റ് താഴ്ന്ന് 62,181.67ലും നിഫ്റ്റി 112.70 പോയന്റ് നഷ്ടത്തില്‍ 18,496.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
ആഗോളവിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്.സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി 3 ശതമാനം താഴ്ന്നു. പൊതുമേഖല ബാങ്ക്,മെറ്റൽ,റിയാൽറ്റി സൂചികകളിൽ ഒരു ശതമാനം നഷ്ടമുണ്ടായി.ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.4ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക ഒരുശതമാനവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍