പുതിയ ഉയരങ്ങളിലേക്ക് ഓഹരിവിപണി, നിഫ്റ്റി 18,500ലേയ്ക്ക്

വ്യാഴം, 24 നവം‌ബര്‍ 2022 (16:46 IST)
എക്കാലത്തെയും പുതിയ ഉയരം കുറിച്ച് സെൻസെക്സ് ക്ലോസ് ചെയ്തു. 52 ആഴ്ചയിലെ മികച്ച ഉയരം പിന്നിട്ട് നിഫ്റ്റി 18,450ന് മുകളിലെത്തി. 762.10 പോയന്റാണ് സെന്‍സെക്‌സിലെ നേട്ടം. നിഫ്റ്റി 216.80 പോയന്റ് മുന്നേറി 18,484.10ലെത്തുകയുംചെയ്തു.
 
പണപ്പെരുപ്പത്തെ നിയന്ത്രിക്കാനുള്ള യുഎസ് ഫെഡറൽ റിസർവിൻ്റെ നടപടികളിൽ പുരോഗതിയുണ്ടായെന്ന നിരീക്ഷണമാണ് വിപണിക്ക് കരുത്തായത്. എല്ലാ സെക്ടറൽ സൂചികകളും നേട്ടമുണ്ടാക്കി. 0.80ശതമാനം ഉയര്‍ന്ന നിഫ്റ്റി ബാങ്ക് സൂചിക റെക്കോഡ് തിരുത്തി. ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ 1-2ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.5 ശതമാനവും സ്മോൾ ക്യാപ് 0.4 ശതമാനവും നേട്ടമുണ്ടാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍