ഓഹരിവിപണി നഷ്‌ടത്തില്‍ ക്ലോസ് ചെയ്തു

ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (18:51 IST)
ഓഹരിവിപണി നഷ്‌ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 586.65 പോയിന്റ് താഴ്ന്ന് 25696.44ലും നിഫ്റ്റി 185.45 പോയിന്റ് താഴ്ന്ന് 7785.85ലും ക്ലോസ് ചെയ്‌തു. 
 
ബാങ്ക് നിഫ്റ്റി 3.7 ശതമാനവും ഓട്ടോ സൂചിക 2.5 ശതമാനവും നഷ്‌ടമുണ്ടാക്കി. 2064 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടമുണ്ടാക്കിയപ്പോ 620 കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി.
 
സണ്‍ ഫാര്‍മ നേട്ടമുണ്ടാക്കിയപ്പോള്‍ ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക്, വേദാന്ത, എം ആന്റ് എം, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നഷ്‌ടത്തിലാണ്  വ്യാപാരം അവസാനിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക