വിപണി റെക്കോര്‍ഡ് നേട്ടത്തിലേക്ക്

ബുധന്‍, 23 ജൂലൈ 2014 (10:48 IST)
തുടര്‍ച്ചയായി ഒമ്പത് ദിനവും നേട്ടത്തിലായിരുന്ന വിപണി ബുധനാഴ്ച വീണ്ടും റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സും ദേശീയ സൂചികയായ നിഫ്റ്റിയും കഴിഞ്ഞ ആഴ്ചത്തെ നേട്ടത്തെ മറികടന്നു.

നിഫ്റ്റി ഒരവസരത്തില്‍ 7800 എന്ന റെക്കോര്‍ഡ് നേട്ടവും മറികടന്നു. നിഫ്റ്റി 13.75 പോയിന്റ് ഉയര്‍ന്ന് 7,781ലും സെന്‍സെക്സ് 80.18 പോയിന്റ് ഉയര്‍ന്ന് 26105.98 ലുമാണ് വ്യാപാരം തുടരുന്നത്.

ആക്സിസ് ബാങ്ക്, യെസ് ബാങ്ക്, ഒഎന്‍ജിസി, കോള്‍ഇന്ത്യ, എക്സൈസ് ഇന്‍ഡസ്ട്രി, വിപ്രോ, ഇന്‍ഫോസിസിസ്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവയുടെ ഓഹരികള്‍ നേട്ടത്തിലാണ്.

വെബ്ദുനിയ വായിക്കുക