ഓഹരി വിപണികളില്‍ തകര്‍ച്ച തുടരുന്നു
കഴിഞ്ഞ വാരത്തിലെന്ന പോലെ തന്നെ ഓഹരി വിപണികളില്‍ തകര്‍ച്ച തുടരുന്നു. രണ്ടും ദിവസത്തെ അവധിക്ക് ശേഷം വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 229 പോയന്റ് താഴ്ന്ന് 27121ലെത്തി. 63 പോയന്റ് താഴ്ന്ന് നിഫ്റ്റി 8160ലുമെത്തി. 189 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 484 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ടിസിഎസ്, ഇന്‍ഫോസിസ്, ഭാരതി, ഗെയില്‍, സെസ തുടങ്ങിയവയാണ് നഷ്ടത്തില്‍. കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഇമാമി, എന്‍ടിപിസി തുടങ്ങിയവ നേട്ടത്തിലുമാണ്.