രണ്ടു ദിവസത്തെ അവധിക്കു ശേഷം ആരംഭിച്ച ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 89 പോയന്റ് നേട്ടത്തില്‍ 25,521ലും നിഫ്റ്റി 29 പോയന്റ് താഴ്ന്ന് 7732ലുമെത്തി. 366 കമ്പനികളുടെ ഓഹരികളില്‍ നേട്ടത്തിലും 376 ഓഹരികളില്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.
ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ഗെയില്‍, എന്‍ടിപിസി, എല്‍ആന്റ്ടി തുടങ്ങിയവ നേട്ടത്തിലും ഒഎന്‍ജിസി, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, വിപ്രോ തുടങ്ങിയവ നേട്ടത്തിലുമാണ്. രൂപയുടെ മൂല്യത്തിലും നേരിയ നഷ്ടമുണ്ടായി. പത്ത് പൈസ നഷ്ടത്തില്‍ 66.20 ആയി ഡോളറിനെതിരെ രൂപയുടെ മൂല്യം.