വ്യാഴം, 16 ജൂലൈ 2015 (10:43 IST)
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 89 പോയന്റ് നേട്ടത്തോടെ 28287ലും നിഫ്റ്റി 31 പോയന്റ് നേട്ടത്തില്‍ 8554 ലുമെത്തി. 617 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 149 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, ഒഎന്‍ജിസി, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ തുടങ്ങിയവ നേട്ടത്തിലും ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭേല്‍, ഹീറോ മോട്ടോര്‍കോര്‍പ്, എംആന്റ്എം, എന്‍ടിപിസി തുടങ്ങിയവ നഷ്ടത്തിലുമാണ്