ഓഹരി വിപണിയില്‍ നേരിയ നേട്ടം

ബുധന്‍, 16 ഡിസം‌ബര്‍ 2015 (10:19 IST)
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ ഉയര്‍ത്തും എന്ന ആശങ്കകള്‍ക്കിടയിലും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിയ നേട്ടം. വ്യാപാരം ആരംഭിച്ച ഉടനെ സെന്‍സെക്‌സ് 0.4 ശതമാനം ഉയര്‍ന്നു. സെന്‍സെക്‌സ് 92.40 പോയിന്റ് ഉയര്‍ന്ന് 25412.84 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 24.35 പോയിന്റ് ഉയര്‍ന്ന് 7725.25 എന്ന നിലയിലുമാണ്.

193 ഓഹരികള്‍ നേട്ടത്തിലും 34 ഓഹരികള്‍ നഷ്ടത്തിലുമാണ്. 12 ഓഹരികള്‍ക്ക് മാറ്റമില്ല. എംആന്‍ഡ് എം, വിപ്രോ, ടാറ്റാ മോട്ടോഴ്‌സ് എന്നിവയാണ് നഷ്ടം നേരിട്ടത്. എന്‍ടിപിസി, ടിസിഎസ്, എച്ച്ഡിഎഫ്‌സി, ടാറ്റാ സ്റ്റീല്‍ തുടങ്ങിയവ നേട്ടത്തിലുമാണ്. രൂപയുടെ മൂല്യത്തിലും നേരിയ നേട്ടമുണ്ടായി. ഡാളറിനെതിരെ രൂപയുടെ മൂല്യം 66.92 എന്നതില്‍ നിന്ന് 66.9ലേക്ക് ഉയര്‍ന്നു.

വെബ്ദുനിയ വായിക്കുക