ഓഹരി വിപണിയില്‍ കനത്ത നഷ്ടം
മൂന്ന് ദിവസത്തെ അവധിക്ക് ശേഷം ആരംഭിച്ച ഓഹരി വിപണിയില്‍ കനത്ത നഷ്ടം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 301 പോയന്റ് നഷ്ടത്തില്‍ 27766ലും നിഫ്റ്റി 79 പോയന്റ് താഴ്ന്ന് 8438ലുമാണ്.
622 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 825 ഓഹരികള്‍ നഷ്ടത്തിലുമാണ്. സിപ്ല നാല് ശതമാനവും വേദാന്ത, ഹിന്‍ഡാല്‍കോ തുടങ്ങിയവ മുന്ന് ശതമാനവും നഷ്ടത്തിലാണ്. ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി തുടങ്ങിയവയും നഷ്ടത്തിലാണ്. ബിര്‍ള കോര്‍പ്പറേഷന്റെ ഓഹരി വില കുതിച്ചു. 12. 5ശതമാനമാണ് നേട്ടം.