സ്വർണവില: 12 ദിവസത്തിനിടെ 1500 രൂപയുടെ വർധനവ്

ചൊവ്വ, 15 ഫെബ്രുവരി 2022 (14:14 IST)
കഴിഞ്ഞ ദിവസം ഇടിവ് നേരിട്ട സ്വർണവില വീണ്ടും തിരിച്ചുകയറി ശനിയാഴ്‌ച്ചത്തെ വില നിലവാരത്തിലെത്തി. പവന് 400 രൂപയാണ് ഉന്ന് വർധിച്ചത്. ഇതോടെ ഒരു ‌പവൻ സ്വർണത്തിന്റെ വില 37,440 ആയി. ഗ്രാമിന് 50 രൂപ കൂടി 4680ൽ എത്തി.
 
ശനിയാഴ്‌ച്ച പവന് 800 രൂപ ഒറ്റയടിക്ക് ഉയർന്നിരുന്നു. രണ്ട് വർഷത്തിനിടെ ആദ്യമായാണ് സ്വർണവില ഒരു ദിവസം ഇത്രയും ഉയർന്നത്. തുടർന്ന് ഇന്നലെ 400 രൂപ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും തിരിച്ചുകയറുകയായിരുന്നു. കഴിഞ്ഞ 12 ദിവസത്തിനിടെ 1500 രൂപയാണ് സ്വർണവില ഉയർന്നത്. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍