ഉത്പാദനചിലവ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ വില ഉയര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് വാഹനനിര്‍മാണകമ്പനികള്‍ അറിയിക്കുന്നത്. അതേസമയം ഉത്പാദനചിലവിന്റെ ഭാരം മൊത്തം ഉപഭോക്താവിലേക്ക് കൈമാറുന്നില്ലെന്നും ഏറ്റവും കുറഞ്ഞ വര്‍ധനവ് മാത്രമാണ് വരുത്തുന്നതെന്നും കമ്പനികള്‍ പറയുന്നു. മാരുതി സുസുക്കി,ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ മുതല്‍ ബെന്‍സ്,ഔഡി മുതലായ കമ്പനികളും വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. മറ്റ് വാഹനനിര്‍മാതാക്കളും ഇതേ പാത തന്നെ പിന്തുടരുമെന്നാണ് സൂചനകള്‍.