ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 328.83 പോയന്റിന്റെ നേട്ടത്തോടെ 19170.91 എന്ന നിലയിലും നിഫ്റ്റി 97.55 പോയന്റിന്റെ നേട്ടത്തോടെ 5825.00 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബാങ്കിംഗ്, മൂലധനസാമഗ്രി, റിയല്‍ എസ്റ്റേറ്റ്, വാഹനം, ലോഹം, എണ്ണ-വാതകം എന്നീ മേഖലകളിലെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, ടാറ്റാ മോട്ടോഴ്സ്, സിപ്ല, സ്റ്റൈല്ലൈറ്റ്, എല്‍ആന്റ്ടി, എച്ച് ഡി എഫ് സി, എച്ച് എഫ് സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി എന്നീ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.