സെന്‍സെക്സില്‍ 304 പോയന്റ് നേട്ടം

തിങ്കള്‍, 30 ജൂലൈ 2012 (18:11 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 304.49 പോയന്റ് നേട്ടത്തോടെ 17,143.68 എന്ന നിലയിലും നിഫ്റ്റി 99.95 പോയന്റ് നേട്ടത്തോടെ 5199.80 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ജയപ്രകാശ് അസോസിയേറ്റ്സ്, ഐടിസി, റിയല്‍ ഇന്‍‌ഫ്രാസ്ട്രക്ചര്‍, ഭെല്‍ എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

എല്‍ ആന്‍ഡ് ടി, ടാറ്റാ സ്റ്റീല്‍ എന്നീ ഓഹരികളും നേട്ടത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക