സെന്‍സെക്സില്‍ 23 പോയിന്റ് മുന്നേറ്റം

ചൊവ്വ, 19 ജനുവരി 2010 (11:08 IST)
ചൊവ്വാഴ്ച ആഭ്യന്തര ഓഹരി വിപണികളിലെ തുടക്ക വ്യാപാരത്തില്‍ വലിയ മാറ്റങ്ങള്‍ പ്രകടമായില്ല. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് ആരംഭ വ്യാപാരത്തില്‍ 24 പോയിന്റ് ഉയര്‍ന്ന് 17,664 എന്ന നിലയിലെത്തി. യു എസ്, ഏഷ്യന്‍ വിപണികളിലെ മുന്നേറ്റങ്ങള്‍ക്ക് സമാനമായ നേട്ടമാണ് സെന്‍സെക്സിലും പ്രകടമായിരിക്കുന്നത്.

സെന്‍സെക്സിലെ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 12 പോയിന്റ് ഉയര്‍ന്ന് 5,287 എന്ന നിലയിലെത്തി. മെറ്റല്‍, പി എസ് യു കമ്പനികളുടെ ഓഹരികള്‍ നേരിയ മുന്നേറ്റം നടത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റാ സ്റ്റീല്‍, ഹിന്‍ഡാല്‍‌കോ, മാരുതി സുസുകി, ടാറ്റാ മോട്ടോര്‍സ് എന്നീ ഓഹരികള്‍ മികച്ച മുന്നേറ്റം നടത്തി.

അതേസമയം, എച്ച് ഡി എഫ് സി, ഒ എന്‍ ജി ജി സി ഓഹരികള്‍ക്ക് നേരിയ ഇടിവ് നേരിട്ടു. ഹോങ്കോംഗ്, നിക്കി ഓഹരികള്‍ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്.

വെബ്ദുനിയ വായിക്കുക