ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിയ നേട്ടം. സെന്‍സെക്സ് 183.24 പോയന്റിന്റെ നേട്ടത്തോടെ 18762.74 എന്ന നിലയിലും നിഫ്റ്റി 53.80 പോയന്റിന്റെ നേട്ടത്തില്‍ 5703.30 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
മരുന്നുകളുടെ വില സംബന്ധിച്ച സര്‍ക്കാരിന്റെ നയം പുറത്തു വന്ന സാഹചര്യത്തില്‍ ഫാര്‍മ മേഖലയിലെ ഓഹരികളെയാണ് നിക്ഷേപകര്‍ വെള്ളിയാഴ്ച്ച ശ്രദ്ധയോടെ വീക്ഷിച്ചത്.
മുന്‍നിര ഓഹരികളില്‍ ഹിന്‍ഡാല്‍ക്കോ, പവര്‍ ഗ്രിഡ് കോര്പ്പറേഷന്, ടാറ്റാ മോട്ടോഴ്സ്, സണ്‍ഫാര്‍മ, ബാങ്ക് ഓഫ് ബറോഡ എന്നീ ഓഹരികള്‍ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.