സെന്‍സെക്സില്‍ വന്‍ കുതിപ്പ്; 19,000 കടന്നു

വ്യാഴം, 29 നവം‌ബര്‍ 2012 (11:35 IST)
PRO
PRO
ഇന്ത്യയില്‍ ഓഹരി വിപണിയില്‍ വന്‍ ഉണര്‍വ്. സെന്‍സെക്സ് 213.13 പോയന്റ് ഉയര്‍ന്ന് 19,055.21 പോയന്റിലും നിഫ്റ്റി 62 പോയന്റ് ഉയര്‍ന്ന് 5,789.45 പോയന്റിലുമാണ് വ്യാപാരം തുടരുന്നത്. ഒക്ടോബര്‍ അഞ്ചിന് ശേഷം ഇതാദ്യമായാണ് സെന്‍സെക്സ് 19,000 കടന്നത്.

റിയല്‍റ്റി, ഓട്ടോ, ബാങ്കിംഗ് എന്നിവ നേട്ടത്തിലാണ്.

ഐ സി ഐ സി ഐ ബാങ്ക്, എസ് ബി ഐ, ടാറ്റാ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, എല്‍ ആന്റ് ടി, ടാറ്റാ മോട്ടോഴ്സ്, ബജാജ് ഓട്ടോ, സിപ്ല, എച്ച് ഡി എഫ് സി ബാങ്ക്, ഇന്‍ഫോസിസ്, മാരുതി, ഭെല്‍ തുടങ്ങിയവ നേട്ടത്തിലാണ്.

വെബ്ദുനിയ വായിക്കുക