വിപണി 312 പോയിന്‍റ് ഇടിഞ്ഞു

വെള്ളി, 16 നവം‌ബര്‍ 2007 (10:47 IST)
ആഭ്യന്തര ഓഹരി വിപണിയില്‍ വന്‍ ഉയര്‍ച്ചയ്ക്കൊപ്പം വന്‍ തോതിലുള്ള ഇടിവും തുടര്‍ച്ചയാവുന്നത് പ്രകടമാക്കിക്കൊണ്ട് വെള്ളിയാഴ്ച രാവിലെ വിപണി സൂചികകള്‍ വന്‍ തോതില്‍ ഇടിഞ്ഞു. മുംബൈ ഓഹരി സൂചിക വെള്ളിയാഴ്ച രാവിലെ 312 പോയിന്‍റാണ് ഇടിഞ്ഞത്.

വ്യാഴാഴ്ച വൈകിട്ട് വിപണി ക്ലോസിംഗ് സമയത്ത് മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 144 പോയിന്‍റ് നഷ്ടത്തിലായിരുന്നെങ്കില്‍ വെള്ളിയാഴ്ച രാവിലെ ഇടിവ് തുടര്‍ച്ചയാക്കിക്കൊണ്ട് 312.38 പോയിന്‍റ് താണ് 19,472.51 എന്ന നിലയിലേക്കു താണു.

ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 94.70 പോയിന്‍റ് താണ് 5,817.40 എന്ന നിലയിലേക്കു പോയി.

അമിത ലാഭം ലക്‍ഷ്യമാക്കി വിപണിയില്‍ വില്‍പ്പന അധികരിച്ചതാണ് സൂചിക ഇത്രയധികം താഴാനിടയായതെന്ന് ഓഹരി വൃത്തങ്ങള്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക