പ്രധാനമന്ത്രിയുടെ വാക്കില്‍ വിപണി മുന്നേറി

ചൊവ്വ, 27 നവം‌ബര്‍ 2012 (17:12 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണി കുതിച്ചുകയറി ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 305.07 പോയന്റിന്റെ നേട്ടത്തോടെ 18842.08 എന്ന നിലയിലും നിഫ്റ്റി 91.55 പോയന്റിന്റെ നേട്ടത്തോടെ 5727.45 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

റീടെയില്‍ മേഖലയിലെ വിദേശ നിക്ഷേപം സംബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ശക്തമായ നിലപാടാണ് വിപണിയെ ഉയര്‍ത്തിയത്.

മുന്‍നിര ഓഹരികളില്‍ ഭാരതി എയര്‍ടെല്‍, ജയപ്രകാശ് അസോസിയേറ്റ്‌സ്, ബി പി സി എല്‍, എച്ച് ഡി എഫ് സി, റിലയന്‍സ് ഇന്‍ഫ്ര എന്നീ ഓഹരികള്‍ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക