രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2007-08 സാമ്പത്തിക വര്‍ഷത്തില്‍ പൊതുവായ്പയിലൂടെയും മറ്റുമായി 15,000 കോടി രൂപ മൂലധനം സ്വരൂപിക്കാനൊരുങ്ങുന്നു. എസ്ബിഐ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഒ.പി. ഭട്ട് വെളിപ്പെടുത്തിയതാണിത്.
ആഭ്യന്തര വിപണിയില്‍ വായ്പകള്‍ക്ക് ആവശ്യക്കാരേറിയതാണ് ബാങ്കിനെ മൂലധനം വര്‍ധിപ്പിക്കുന്നതിന് പ്രേരിപ്പിക്കുന്ന മുഖ്യ ഘടക ങ്ങളിലൊന്ന് എന്നതിനാലാണ് ബാങ്ക് ഈ വഴിക്ക് തിരിയുന്നത്.
ഇത്തരത്തില്‍ മൂലധനം ഉയര്‍ത്തുന്നതിന് ഏഴോളം നിക്ഷേപക ബാങ്കുകളുമായി ചര്‍ച്ച നടക്കുകയാണിപ്പോള്‍. ഓഹരി വില്‍പന വഴി 6000 കോടി രൂപ സ്വരൂപിക്കുന്നതിനാണ് ബാങ്ക് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി ജൂലൈ - ഡിസംബര്‍ കാലയളവില്‍ തന്നെ ഓഹരി വില്‍പനയു ണ്ടാകുമെന്നും ഭട്ട് പറഞ്ഞു.
1996 - ലാണ് എസ്ബിഐ അവസാനമായി പബ്ളിക് ഓഫര്‍ നടത്തിയത്. വിദേശ നിക്ഷേപകര്‍ക്ക് വേണ്ടിയാണ് അന്ന് ഓഹരികള്‍ വിറ്റഴിച്ചത്. 35 കോടി ഡോളര്‍ രൂപയായിരുന്നു അന്ന് സ്വരൂപിച്ചത്. എന്നാല്‍ ബാങ്ക് ആഭ്യന്തര നിക്ഷേപകര്‍ക്കായി അവസാനം പബ്ളിക് ഓഫര്‍ നടത്തിയത് 1994 -ലാണ്.
ഓഹരികള്‍ വില്‍ക്കുന്നതിന് അനുമതിക്കായി പാര്‍ലമെന്‍റില്‍ ചില നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഇതിനായി കാത്തിരിക്കുകയാണെന്ന് ഭട്ട് പറഞ്ഞു.
ഇതില്‍ മറ്റൊരു പ്രധാന കാര്യം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ യുടെ പക്കലുള്ള 59.73 ശതമാനം എസ്ബിഐ ഓഹരികള്‍ ഏറ്റെടുക്കുന്നതിനുള്ള തയാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍.
ഏറ്റെടുക്കലിനായി സര്‍ക്കാര്‍ കൈവശം വയ്ക്കാവുന്ന ഓഹരികളുടെ എണ്ണം 55 ശതമാനത്തില്‍ നിന്ന് 51 ശതമാനമായി കുറയ്ക്കേണ്ടതുണ്ട്. ഇതിനായി പുതിയ നിയമം പാസാക്കേണ്ടതുണ്ട്. ഇപ്പോള്‍ 55 ശതമാനം ഓഹരികള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലായിരിക്കണമെന്നതാണ് നിയമം.
ബാങ്കിന്‍റെ ബിസിനസ് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ചില പുതിയ സംരഭങ്ങള്‍ കൂടി ആരംഭിക്കുന്നതിന് പദ്ധതിയുണ്ടെന്ന് ഭട്ട് കൂട്ടിച്ചേര്‍ത്തു.