ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ ഫൈനലില്‍ കടന്നു. ഫൈനലില്‍ ഇന്നു കേരളം റയില്‍വേസുമായി ഏറ്റുമുട്ടും. കഴിഞ്ഞ അഞ്ചു വര്‍ഷമായി റയില്‍വേസ് ചാംപ്യന്‍മാരും കേരളം റണ്ണേഴ്സ്അപ്പുമാണ്. ഇത്തവണ കപ്പ് കൊണ്ടുപോവുക എന്ന ലക്ഷ്യവുമായി കേരളം കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. ബംഗാളിനെ സെമിയില്‍ തോല്‍പ്പിച്ചാണ് (25-17, 25-14, 25-14) വനിതകള്‍ ഫൈനലില്‍ എത്തിയത്.
അതേ സമയം, പുരുഷ വിഭാഗത്തില്‍ കേരളം സെമിയില്‍ പുറത്തായി. തമിഴ്നാടിനോടാണ് കേരളം പരാജയപ്പെട്ടത്. പുരുഷ വിഭാഗത്തില്‍ തമിഴ്നാടിനെതിരെ ഒന്നും ചെയ്യാനാകാതെയായിരുന്നു കേരളത്തിന്റെ കീഴടങ്ങല്‍ (15-25, 16-25, 16-25). തമിഴ്നാടും റയില്‍വേസും തമ്മിലാണു ഫൈനല്‍.