സാനിയ - കാരാബ്ളാക്ക് സഖ്യത്തിന് ഡബ്ളിയുടിഎ കിരീടം
നിലവിലെ ചാമ്പ്യന്മാരെ അട്ടിമറിച്ച് ഡബ്ളിയു ടിഎ ലോകചാമ്പ്യന്‍ഷിപ്പിലെ വനിതാ വിഭാഗം ഡബിൾസ് മത്സരത്തിൽ ഇന്ത്യയുടെ സാനിയ മിർസ, സിംബാബ്വ്‌വേയുടെ കാരാബ്ളാക്ക് സഖ്യം കിരീടം നേടി. സ്കോർ 6-1, 6-0.
ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ചൈനയുടെ പെങ് ഷുയി- സീ സു വി സഖ്യത്തെയാണ് സാനിയ മിർസ കാരാ ബ്ളാക്ക് സഖ്യം പരാജയപ്പെടുത്തിയത്. ഡബ്ളിയുടിഎ ലോകചാമ്പ്യന്‍ഷിപ്പിൽ സാനിയുടെ ആദ്യ കിരീടവും കാരാ ബ്ളാക്കിന്റെ മൂന്നാമത്തെ കിരീട നേട്ടവുമാണ്. അഞ്ചു ലക്ഷം ഡോളറാണ് സമ്മാനത്തുക.